തിരുവനന്തപുരം വിമാനത്താവളം: സര്‍ക്കാര്‍ ഹർജിയില്‍ അടിയന്തര സ്റ്റേയില്ല
കൊച്ചി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ അടിയന്തര സ്റ്റേയില്ല. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 15ന് വീണ്ടും ഹർജി പരിഗണിക്കും.
വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസ് തീര്‍പ്പാക്കുന്നതിന് മുമ്പ് വിമാനത്താവളം കൈമാറിയത് ഹർജിയില്‍ ചോദ്യം ചെയ്തിരുന്നു.