ഈ ആപ്പുകള്‍ ബഹിഷ്കരിക്കണം; സൈനികരോട് ഇന്ത്യന്‍ ആര്‍മിയുടെ നിര്‍ദ്ദേശം
ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ നിന്ന് നീക്കാന്‍ സൈനികര്‍ക്ക് നിര്‍ദേശം നല്കി . ഫേസ്ബുക്കും ടിക്ടോകും ഇന്‍സ്റ്റഗ്രാമും പബ്ജിയും ഉള്‍പ്പെടെയുള്ളവ നീക്കാനാണ് നിര്ദ്ദേശംകൊടുത്തിരിക്കുന്നത് . സുരക്ഷ പ്രശ്നങ്ങളും വിവരങ്ങള്‍ ചോരാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂലൈ 15നകം മൊബൈല്‍ ആപ്പുകള്‍ നീക്കണം. സൈനികരുടെ അക്കൗണ്ടുകള്‍ വഴി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനയും പാകിസ്ഥാനും ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ 29ന് 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര ഐ ടി മന്ത്രാലയം രാജ്യത്ത് നിരോധിച്ചിരുന്നു.