വേനല്‍ മഴ വീണ്ടും ശക്തമാകും; ഇടുക്കിയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കിയില്‍ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറത്തും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മഴയ്ക്കൊപ്പം കാറ്റും മിന്നലും ഉണ്ടാകാനിടയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ ശരാശരിയെക്കാള്‍ 10% അധികം വേനല്‍ മഴ ലഭിച്ചു. കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും സാമാന്യം പരക്കെ മഴ പെയ്തുവെന്നാണു കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ബംഗാള്‍ ഉള്‍ക്കടലിലെ തെക്കുകിഴക്കന്‍ മേഖലയില്‍ ഇന്നലെ രാവിലെ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ശനിയാഴ്ചയോടു കൂടി ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ മഴയെത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.