ശ്രീ പത്മനാഭസ്വാമി ടെമ്പില്‍ ട്രസ്റ്റ് 50 ലക്ഷം രൂപ നല്കി
തിരുവനന്തപുരം; കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടത്തിവരാറുള്ള പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നതിന് വേണ്ടി ശ്രീ ചിത്തിര തിരുമാള് ബാലരാമവര്‍മ്മ തന്റെ വസ്തുവകകള്‍ മൂലധനമായി നല്കി രൂപീകരിച്ച ശ്രീ പത്മനാഭ സ്വാമി ടെമ്പില്‍ ട്രസ്റ്റ് ക്ഷേത്രത്തിലേക്ക് 50 ലക്ഷം രൂപ സംഭാവന നല്കി. നവംബര്‍ 21 ന് മുറജപത്തോട് കൂടി ആരംഭിച്ച് 2020 ജനുവരി 15 ന് ലക്ഷദീപത്തോടു കൂടി സമാപിക്കുന്ന 56 ദിവസത്തെ വൈദീയ കാര്യങ്ങള്‍ക്കും, അറ്റകുറ്റപ്പണികള്‍ക്കും വേണ്ടിയാണ് തുക സംഭാവന ചെയ്തത്.
ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി മൂലം തിരുനാള്‍ രാമവര്‍മ്മക്ക് വേണ്ടി രാജകുടുംബാഗം ആദിത്യവര്‍മ്മ ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ചെക്ക് കൈമാറി