ലൈഫ് ഗാര്‍ഡിനായുള്ള തെരച്ചില്‍ തുടരുന്നു
തിരുവനന്തപുരം : ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാന്‍ കടലില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ ലൈഫ് ഗാര്‍ഡിനായുള്ള തെരച്ചില്‍ തുടരുന്നു. ചെറിയതുറ സ്വദേശി ജോണ്സണ് ഗബ്രിയേലിനെയാണ് ഇന്നലെ വൈകിട്ടാണ് കാണാതായത്.വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടി കടലില്‍ ചാടുന്നത് കണ്ട് രക്ഷിക്കാന്‍ ജോണ്സണ് കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാരുടെ സഹായത്തോടെ പെണ്‍കുട്ടിയെ രക്ഷിച്ചു കരയില്‍ എത്തിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് ജോണ്സന് ബോധം നഷ്ടമായി. അടുത്തുള്ള ഹോട്ടല്‍ ഉടമ, ജോണ്‍സണെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.