സദാചാര ഗുണ്ടായിസം; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കി
നെയ്യാറ്റിന്‍കര: സദാചാര ഗുണ്ടായിസത്തെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി അക്ഷര (38) ആണ് വീട്ടിനുള്ളില്‍ മണ്ണണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.
വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് ഭര്‍ത്താവിനെ തേടി വന്ന കൂട്ടുകാരനെ ഒരു ചിലര്‍ തടഞ്ഞു നിര്‍ത്തി മര്‍ദിക്കാന്‍ ശ്രമിക്കുകയും അക്ഷരയുമായി അവിഹിത ബന്ധമെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് കാരണം.
കൈ ഞരമ്ബ് അറുത്ത ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അക്ഷര വെള്ളിയാഴ്ച മെഡിക്കല്‍ കോളജില്‍ വച്ച് മരിക്കുകയായിരുന്നു.
യുവാവിനെ തടഞ്ഞുനിര്ത്തിയവര്ക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.