ശബരിമല: സുപ്രിം കോടതി പറയുന്നത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥം- പി സദാശിവം
ശബരിമല വിഷയത്തിൽ സുപ്രിം കോടതി പറയുന്നത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന് സ്ഥാനം ഒഴിഞ്ഞ ഗവർണർ ജസ്റ്റിസ് പി സദാശിവം വ്യക്തമാക്കി. ഇതാണ് നിയമം. വിധിയോട് എതിർപ്പുള്ളവർ സുപ്രിം കോടതിയെ സമീപിച്ച് തങ്ങളുടെ പരാതി അറിയിക്കുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു.