ദേവേന്ദ്ര ഫഡ്നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മഹാരാഷ്ട്രയിലെ ബി.ജെ.പി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സുപ്രീംകോടതിയില്‍നിന്ന് തിരിച്ചടി. 2014-ലെ തിരഞ്ഞെടുപ്പില്‍ ക്രിമിനല്‍ക്കേസുകളുടെ വിവരങ്ങള്‍ മറച്ചുവെച്ച് നാമനിര്‍ദേശപത്രിക നല്‍കിയെന്ന പരാതിയില്‍ ദേവേന്ദ്ര ഫഡ്നാവിസ് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഫഡ്നാവിസിന്റെ നടപടി ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.