മലമ്പുഴ, അരുവിക്കര ഡാമുകളുടെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി
ജലക്രമീകരണത്തിന്റെ ഭാഗമായി മലമ്പുഴ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. പേപ്പാറ ഡാമില്‍ തത്സ്ഥിതി തുടരുന്നു. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ എട്ട് മണിമുതല്‍ 15 സെന്റീമീറ്റര്‍വരെ ഘട്ടംഘട്ടമായി ഉയര്‍ത്തുകയായിരുന്നു. ഇന്നലെ അഞ്ച് സെന്റീമീറ്റര്‍ വരെയാണ് ഉയര്‍ത്തിയിരുന്നത്. ഡാമിലെ പരമാവധി ജലനിരപ്പ് 115.06 മീറ്റര്‍ ആണ്. 113.7 മീറ്റര്‍ ആയപ്പോഴാണ് ജലക്രമീകരണത്തിനായി ഡാം തുറന്നത്.
പേപ്പാറയില്‍ നിലവില്‍ 104.5 മീറ്റര്‍ ജലമുണ്ട്. 107.5 മീറ്റര്‍വരെ ജലം സംഭരിക്കാന്‍ അനുമതിയുണ്ട്. 107.25 മീറ്റര്‍ എത്തിയപ്പോഴാണ് കഴിഞ്ഞദിവസം ഡാം തുറന്നത്. ഇവിടെനിന്നുള്ള വൈദ്യുതി ഉത്പാദനവും നടക്കുന്നുണ്ട്. അരുവിക്കരയില്‍ ഒരു ഷട്ടറാണ് തുറന്നിട്ടുള്ളത്. ഇത് 40 സെന്റീമീറ്ററായി ഉയര്‍ത്തി.