റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരം ശൈലജ ടീച്ചര്‍
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറെ ശ്രോതാക്കള്‍ തെരഞ്ഞെടുത്തു.കഴിഞ്ഞ എട്ടു വര്‍ഷമായി റേഡിയോ ഏഷ്യ, ശ്രോതാക്കളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ ക്യാമ്ബയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, അഷ്റഫ് താമരശ്ശേരി, പ്രളയ രക്ഷകര്‍ മത്സ്യ തൊഴിലാളികള്‍, പ്രളയസമയത്ത് സ്വന്തം കടയിലെ വസ്ത്രം മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് നല്കിയ നൗഷാദ്, തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മാന്‍ഹോളില്‍ വീണ് മരണത്തിന് കീഴടങ്ങിയ നൗഷാദ്, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങിയവരായിരുന്നു മുന്‍വര്‍ഷങ്ങളിലെ ജേതാക്കള്‍.