റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് സ്പുട്നികിന് ഇന്ത്യയില്‍ അംഗീകാരം
ന്യൂഡെല്‍ഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന് സ്പുട്നികിന് ഇന്ത്യയില്‍ അംഗീകാരം. ഡോ. റെഡ്ഡീസ് ആണ് സ്പുട്നിക് ഇന്ത്യയില്‍ നിര്‍മിക്കുക. തിങ്കളാഴ്ച ചേര്‍ന്ന സബ്ജക്ട് എക്സ്പര്‍ട് കമിറ്റിയാണ് സ്പുട്നിക് 5 വാക്സിന് അംഗീകാരം നല്‍കിയത്. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ കോവിഡ് വാക്സിന് ആണിത്.
ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനകയുമായി ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്സിന് എന്നിവയാണ് നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകള്‍.