റംസിയുടെ ആത്മഹത്യ; കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരന് വിവാഹത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറികൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി.നാരായണന് ഉത്തരവിട്ടു. അതേ സമയം കുറ്റക്കാരെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ റംസിയ എന്ന വാട്ട്സാപ്പ് കൂട്ടായ്മ നാളെ ലോംഗ് മാര്‍ച്ച് നടത്തും.കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി റംസി ഈ മാസം മൂന്നാം തീയതിയാണ് ജീവനൊടുക്കിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത കൊട്ടിയം പൊലീസ് പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്തു. പ്രതി റിമാന്‍ഡിലാണ്.