രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍
വയനാട്ടിലെ സ്കൂള്‍ കെട്ടിട ഉദ്ഘാടന വിവാദത്തിനിടെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ഗാന്ധി എംപി ഇന്ന് കേരളത്തിലെത്തും. ഔദ്യോഗിക യോഗങ്ങളില്‍ മാത്രമാകും ഈ ദിവസങ്ങളില്‍ രാഹുല്‍ പങ്കെടുക്കുക എന്നാണ് വിവരം.
ഇന്ന് 11.15ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ എത്തുന്ന രാഹുല്‍ മലപ്പുറം ജില്ലാ കൊവിഡ് അവലോകനയോഗത്തില്‍ പങ്കെടുക്കും. നാളെയും മറ്റന്നാളും വയനാട് ജില്ലയിലെ യോഗങ്ങളിലായിരിക്കും രാഹുല്‍ പങ്കെടുക്കുക.
വയനാട്ടിലെ കൊവിഡ് കെയര്‍ സെന്ററായ മാനന്തവാടി ജില്ലാ ആശുപത്രിയിലും രാഹുല്‍ സന്ദര്‍ശനം നടത്തും.