മരണപ്പെട്ട കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച് പ്രിയങ്ക
ലക്നൗ: റിപ്പബ്ലിക് ദിനത്തിലെ കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിനിടെ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരണപ്പെട്ട കര്‍ഷകനായ നവ്രീത് സിംഗിന്റെ വീട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയാണ് നവ്രീത് (27).
വീട്ടിലെത്തിയ പ്രിയങ്ക പ്രാര്‍ത്ഥന ചടങ്ങുകളില്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളും പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം, പ്രിയങ്കയുടെ കൂടെയുണ്ടായിരുന്ന വാഹനവ്യൂഹം കൂട്ടിയിടിച്ചതിനാല്‍ യാത്ര കുറച്ച് നേരത്തേയ്ക്ക് തടസ്സപ്പെട്ടിരുന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.