പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ്; മുഖ്യ ആസൂത്രക അറസ്റ്റിലായി
പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ അഞ്ചാംപ്രതി റിയ ആന്‍ തോമസ് അറസ്റ്റില്‍. മലപ്പുറം നിലമ്ബൂരില്‍ ഒളിവില്‍ കഴിയവേ ആണ് റിയയെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ നിരീക്ഷണത്തിലായിരുന്നെങ്കിലും ഇവരുടെ കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിച്ചത്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ റോയി തോമസ് ഡാനിയേലിന്റെ രണ്ടാമത്തെ മകളും സാമ്ബത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകയുമായിരുന്നു റിയ. കേസിലെ അഞ്ചാം പ്രതിയായ ഇവരെ നേരത്തെ തന്നെ പൊലീസിന് നിരീക്ഷണത്തിലാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ശാരീക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് റിയയുടെ അറസ്റ്റ് നേരത്തെ പൊലീസ് വൈകിപ്പിച്ചത്.
അതേസമയം പ്രതി മുന്‍കൂര്‍ ജ്യാമത്തിന് ശ്രമിച്ചതോടെയാണ് അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് വേഗത്തിലാക്കിയത്. ഇന്നലെ രാത്രി മലപ്പുറം നിലമ്ബൂരിലെ ബന്ധുവിന്റെ വീട്ടിലെത്തിയാണ് കോന്നി സി.ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ അറസ്റ്റ് ചെയുന്നത്. അറസ്റ്റിന് ശേഷം ആരോഗ്യ പ്രശ്നങ്ങളുള്ള കുഞ്ഞിനെയും റിയയെയും മറ്റ് രണ്ടു ബന്ധുക്കളെയും കൂട്ടി രാത്രി തന്നെ അന്വേഷണ സംഘം പത്തനംതിട്ടക്ക് തിരിച്ചു.
ഇന്ന് പുലര്‍ച്ചയോടെ ജില്ലയില്‍ എത്തിയ സംഘം ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. അതേ സമയം കേസില്‍ നേരത്തെ പിടികൂടിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, റിനു, റീബ എന്നിവര്‍ റിമാന്‍ഡിലാണ്. ഇവരെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം റിയക്കൊപ്പം ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.