പിണറായി വിജയന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അഞ്ച് വര്‍ഷം ജനങ്ങള്‍ ഏല്പിച്ച ഉത്തരവാദിത്വം പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെയാണ് അദ്ദേഹം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തിയത്.
തുടര്‍ന്ന് കാബിനറ്റ് യോഗം നടത്തി രാജിക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കുകയായിരുന്നു.