Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഗതാഗത നിയന്ത്രണം

14 February 2021 09:07 AM

കൊച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം. നേവല്‍ ബെയ്സ്, വാത്തുരുത്തി, ബിഓടി ഈസ്റ്റ്, തേവര ഫെറി ജങ്ഷന്‍, കുണ്ടന്നൂര്‍ എന്നീ ഭാഗങ്ങളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 07 വരെയായിരിക്കും ഗതാഗത നിയന്ത്രണം.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

  • ഗതാഗത നിയന്ത്രണമുള്ള സമയങ്ങളില്‍ എറണാകുളം നഗരത്തില്‍ നിന്നും പശ്ചിമ കൊച്ചിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ എസ്സ് എ റോഡ്, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം, അരൂര്‍, ഇടക്കൊച്ചി വഴി പോകണം.
  • പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടക്കൊച്ചി, അരൂര്‍ വഴി പോകേണ്ടതാണ്.
  • എറണാകുളം നഗരത്തില്‍ നിന്നും പശ്ചിമ കൊച്ചിയിലേക്കും പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളത്തേക്കും പോകേണ്ട വാഹനങ്ങള്‍ക്ക് ഗോശ്രീ റോഡ്, വൈപ്പിന്‍ വഴിയുള്ള ജംഗാര്‍ സര്‍വീസ് പ്രയോജനപ്പെടുത്താവുന്നതാണ്.
  • കാക്കനാട് സിഗ്നല്‍ ജങ്ഷന്‍ ഭാഗത്തു നിന്നും ഇരുമ്ബനം, തൃപ്പുണിത്തുറ, ഭാഗത്തേക്ക് പോകുന്ന സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗത നിയന്ത്രണം ഉള്ളതിനാല്‍ കളമശേരി, കാക്കനാട് എന്നീ ഭാഗങ്ങളില്‍ നിന്നും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി തൃപ്പുണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാക്കനാട് സിഗ്നല്‍ ജങ്ഷനില്‍ നിന്നും ബൈപ്പാസിലെത്തി യാത്ര തുടരേണ്ടതാണ്.
  • കാക്കനാട് പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന് മുന്നിലുള്ള റോഡിലുള്ള യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ കാക്കനാട് സിഗ്നല്‍ ജങ്ഷനില്‍ നിന്നും പാലാരിവട്ടം ബൈപ്പാസിലെത്തി യാത്ര തുടരേണ്ടതാണ്.
  • കരിമുകള്‍ ജഷ്നനില്‍ നിന്നും അമ്ബലമുകള്‍ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ആലുവ-പെരുമ്ബാവൂര്‍-വണ്ടര്‍ലാ-പള്ളിക്കര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കരിമുകള്‍ ജഷ്നില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പീച്ചിങ്ങാച്ചിറ ജഷ്നലെത്തി അവിടെ നിന്നും പുത്തന്‍കുരിശ് വഴി തിരുവാങ്കുളത്തെത്തി യാത്ര തുടരേണ്ടതാണ്.
  • പീച്ചിങ്ങാച്ചിറ ജഷ്നില്‍ നിന്നും കരിമുകള്‍ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
  • ഹില്‍പാലസിന് മുന്നില്‍ നിന്നും അമ്ബലമുകള്‍ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
  • കരിങ്ങാച്ചിറ ജങ്ഷനില്‍ നിന്നും ഇരുമ്ബനം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
  • ഏരൂര്‍ ഭാഗത്ത് നിന്ന് എസ്‌എന്‍ ജങ്ഷനിലേക്ക് വരുന്നവര്‍ എസ്‌എന്‍ ജങ്ഷനില്‍ നിന്നും നേരെ കിഴക്കേ കോട്ട ജങ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.
  • എസ്‌എന്‍ ജങ്ഷനില്‍ നിന്നും നേരേ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കരിങ്ങാച്ചിറ, ഇരുമ്ബനം, അമ്ബലമുകള്‍ എന്നീ ഭാഗങ്ങളിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
  • തിരുവാങ്കുളം ഭാഗത്തു നിന്നും കാക്കനാട്, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിഴക്കേകോട്ട, മിനി ബൈപ്പാസ്, വൈറ്റില വഴി തിരിഞ്ഞു പോകേണ്ടതാണ്.
  • ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ള അമ്ബലമുകള്‍ വി എച്ച്‌ എസ്‌ ഇ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകും. വൈകിട്ട് നാലര വരെയാണ് വിവിധ ഉദ്ഘാടന പരിപാടികള്‍ നടക്കുന്നത്. നാലര മുതല്‍ അഞ്ചു മണി വരെ ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. ഇതിന് ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration