പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് വാക്സിന് സ്വീകരിച്ചു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. ഗവ. ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ എത്തിയാണ് വാക്സിന് സ്വീകരിച്ചത്.നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും ചികിത്സയില്‍ തുടരുകയാണ്.
സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. കോവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയാണ് സര്‍ക്കാര്‍. യോഗങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പങ്കെടുക്കാവുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബസുകളില്‍ നിന്നുകൊണ്ട് യാത്ര അനുവദിക്കില്ല.