Sunday, May 05, 2024
 
 
⦿ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു ⦿ ഷാഫി പറമ്പില്‍ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിഷം: എ എ റഹീം ⦿ തലയോട്ടി പൊട്ടിയത് മരണകാരണം, വാഹനം കയറിയിറങ്ങി; നവജാത ശിശുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ⦿ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം ⦿ തൃശൂരിൽ സ്വകാര്യ ബസിൽ ജീപ്പ് ഇടിച്ച് രണ്ടു പേർ മരിച്ചു; അ‍ഞ്ച് പേർ‌ക്ക് പരുക്ക് ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; കേരള തീരത്ത് റെഡ് അലർട്ട് ⦿ കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും കവര്‍ന്നു; നാലു പേര്‍ അറസ്റ്റില്‍ ⦿ ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ ⦿ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി; അന്തിമവാദം തുടങ്ങിയില്ല ⦿ ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും ⦿ ഉഷ്ണതരംഗ സാധ്യത: മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ⦿ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ ⦿ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഇന്‍ഡസ്ട്രറി സെറ്റപ്പ് സപ്പോര്‍ട്ട് വര്‍ക്ഷോപ്പ് ⦿ ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ⦿ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം ⦿ വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ⦿ ഇൻഡസ്ട്രി സെറ്റപ്പ് സപ്പോർട്ട് വർക്‌ഷോപ്പ്‌ ⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി
News

'മാന്‍ വേഴ്‌സസ് വൈല്‍ഡി'ല്‍ നരേന്ദ്ര മോദി, പുല്‍വാമ ആക്രമണ ദിവസം ചിരിച്ച്‌ കൊണ്ട് ഷൂട്ടെന്ന് കോണ്‍ഗ്രസ്!

29 July 2019 04:40 PM

ദില്ലി: ഡിസ്‌കവറി ചാനലിലെ പ്രശസ്ത ഷോയായ മാന്‍ വേഴ്‌സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗസ്റ്റ് 21ന് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഷോയിലാണ് നരേന്ദ്ര മോദി പങ്കെടുക്കുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് ഷോയുടെ അവതാരകനായ ബിയര്‍ ഗ്രില്‍സിനൊപ്പം പ്രധാനമന്ത്രി യാത്ര ചെയ്യുന്നത്. ഷോയുടെ ട്രെയിലര്‍ ഗ്രില്‍സ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പാരിസ്ഥിതിക മാറ്റത്തെ കുറിച്ചും മൃഗ സംരക്ഷണത്തെ കുറിച്ചും അവബോധമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പരിപാടിയുടെ ഭാഗമായിരിക്കുന്നതെന്ന് ഗ്രില്‍സ് പറയുന്നു.

പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച്‌ മോദിയുടെ വാക്കുകള്‍ ഇങ്ങനെ: '' വര്‍ഷങ്ങളോളം കാട്ടിലും പര്‍വ്വതങ്ങളിലും ജീവിച്ച വ്യക്തിയാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ആ അനുഭവത്തിന് വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറം പ്രകൃതിക്ക് നടുവില്‍ ഒരു ഷോ ചെയ്യുന്നതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ എനിക്ക് വളരെ ജിജ്ഞാസയും താല്‍പര്യവും തോന്നി. ''

പ്രകൃതി സംരക്ഷണത്തെ കുറിച്ച്‌ ബോധവല്‍ക്കരിക്കുന്നതിനൊപ്പം നമ്മുടെ രാജ്യത്തിന്റെ പ്രകൃതി സമ്ബത്ത് ലോകത്തെ കാണിക്കാനുളള അവസരം കൂടിയാണ് ഈ ഷോയെന്നും മോദി അഭിപ്രായപ്പെട്ടു. പ്രകൃതിയെ അറിയാന്‍ അതീവ തല്‍പരനായ ഗ്രില്‍സിനൊപ്പം ഒരു തവണ കൂടി കാട്ടില്‍ സമയം ചിലവഴിക്കാനായത് മഹത്തായ അനുഭവമാണ് എന്നും നരേന്ദ്ര മോദി പ്രതികരിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സമയത്താണ് ഗ്രില്‍സ് ഇന്ത്യ സന്ദര്‍ച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുല്‍വാമ ആക്രമണം നടന്ന ജനുവരി 14ന് ഗ്രില്‍സ് ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലുണ്ടായിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു. 40 ജവാന്മാര്‍ക്ക് പുല്‍വാമയില്‍ ജീവന്‍ നഷ്ടപ്പെട്ട അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ക്കില്‍ ഡോക്യുമെന്ററി ചിത്രീകരിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. പുല്‍വാമയെക്കുറിച്ച്‌ അറിഞ്ഞ ശേഷവും മോദി ഷൂട്ടിംഗ് തുടര്‍ന്നുവെന്നും പ്രതികരണം നടത്താന്‍ വൈകിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധി ചിത്രങ്ങള്‍ സഹിതം ഇക്കാര്യം ട്വീറ്റ് ചെയ്യുകയുമുണ്ടായി. എന്നാല്‍ മോദിക്കെതിരെ അത്തരം ആരോപണം ഉയര്‍ത്തുന്നത് അപമാനകരം എന്നാണ് അന്ന് ബിജെപി ഇതേക്കുറിച്ച്‌ പ്രതികരിച്ചത്.

കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മോദി എന്നാണ് മന്ത്രി രവിശങ്കര്‍ പ്രസാദ് അന്ന് മാധ്യമങ്ങളോട് വിശദീകരിച്ചത്. മാന്‍ വേഴ്‌സസ് വൈല്‍ഡിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് വീണ്ടും മോദിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച്‌ വിവരം ലഭിച്ച ശേഷവും മോദി ചിരിച്ച്‌ കൊണ്ട് ഷൂട്ട് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration