മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപിന്റെ മരണത്തില്‍ വിട്ടുമാറാതെ ദൂരുഹത
മാധ്യമ പ്രവര്ത്തകന് എസ്വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു. അപകടം ഉണ്ടാക്കിയെന്ന് കരുതുന്ന ടിപ്പര്‍ ലോറി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം നടക്കുന്നത് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ്.
അപകടം ഉണ്ടാക്കിയ വാഹനത്തെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. അപകടം ഉണ്ടാക്കിയെന്ന് കരുതുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. അപകടത്തിന് ശേഷം ടിപ്പര്‍ വേഗതയില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാനാകും.
നിലവില്‍ ടിപ്പര്‍ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം നടക്കുന്നത്. ഇന്നലെ ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയില്‍ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയ്ക്കായിരുന്നു അപകടം.