മുസ്ലിം ലീഗ് കൗൺസിലർ അറസ്റ്റിൽ
കണ്ണൂർ: കോവിഡ് രോഗം സംശയിച്ച് കണ്ണൂരിൽ ക്വാറന്റീനിലായിരുന്നയാളെ കടത്തിക്കൊണ്ടുപോയ കണ്ണൂർ കോർപറേഷൻ കൗൺസിലർ അറസ്റ്റിൽ. ഷഫീഖ് എന്നയാളാണു പിടിയിലായത്. മുസ്ലീം ലീഗിന്റെ കൗൺസിലറായ ഇയാൾ നിരീക്ഷണത്തിലിരുന്നയാളെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.
ബെംഗളൂരുവിൽനിന്നെത്തിയ ബന്ധുവിനെ ഷഫീഖ് പൊലീസിന്റെ കണ്ണുവെട്ടിച്ചു കടത്തി. ജില്ലക്കാരായ 9 പേർക്കു കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചതോടെ കണ്ണൂരിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24 ആയി. പെരിങ്ങോം സ്വദേശിയായ യുവാവ് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 9 പേരും ദുബായിൽനിന്നെത്തിയവരാണ്. 20ന് ഇകെ 566 എന്ന വിമാനത്തിൽ ദുബായിൽനിന്നു ബെംഗളൂരു വിമാനത്താവളം വഴിയെത്തിയ രണ്ടു പേർ ഇക്കൂട്ടത്തിലുണ്ട്.