ബിജെപിയിലേക്ക് പോകാനായി കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍, രാജ്യത്ത് കോണ്‍ഗ്രസ് തകരുന്നു ?
ഏറ്റവും വലിയ തകര്‍ച്ചയാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാജ്യത്ത് കോണ്‍ഗ്രസ് നേരിടുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ നേരിട്ട വലിയ അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നും പുറത്താക്കിയത്. ഈ അവസരം കൃത്യമായി മുതലാക്കിയ ബിജെപി. അഞ്ച് വര്‍ഷംകൊണ്ട് എതിരിടാനാകാത്ത ശക്തിയായി വളരുകയും ചെയ്തു.
ബിജെപിയുടെ ഈ വളര്‍ച്ചയാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണം. കോണ്‍ഗ്രസിന്റെ കോട്ടകള്‍ എന്ന് പറയപ്പെട്ടിരുന്ന ഇടങ്ങള്‍ പോലും ബിജെപി കീഴടക്കി. സ്വന്തം മണ്ഡലമായ അമേഠിപോലും രാഹുല്‍ ഗാന്ധിക്ക് നഷ്ടമാവുകയും ചെയ്തു. ഇപ്പോള്‍ കോണ്‍ഗ്രസ് നേരിടുന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറുന്നു.
കര്‍ണാടകത്തില്‍ ഇത് നമ്മള് കണ്ടു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാരിനൊപ്പം ഉണ്ടായിരുന്ന എംഎല്‍എമാരെ രാജിവെപ്പിച്ച് ബിജെപി കര്‍ണാടകയില്‍ അധികാരത്തിലെത്തി. ബിജെപിക്കൊപ്പം ചേര്‍ന്നതില്‍ മുഖ്യപങ്കും കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ. മഹരാഷ്ട്രയില്‍നിന്നും കുറഞ്ഞത് 50 കോണ്‍ഗ്രസ് എന്‍സിപി എംഎല്‍എമാര്‍ ബിജെപിയിലെത്തും എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ മഹാരഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്.
നിരവധി കോണ്ഗ്ര സ് എംഎല്‍എമാര്‍ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്നും ഇവര്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പച്ചതായുമാണ് ഗിരീഷ് മഹാജന്റെ വെളിപ്പെടുത്തല്‍. കോണ്‍ഗ്രസിന്റെ ശക്തി പൂര്‍ണമായും ക്ഷയിപ്പിക്കുക എന്ന ബിജെപി തത്രം വിജയം കാണുകയാണ്. 400ന് മുകളില്‍ സീറ്റുകളീല്‍ വിജയിച്ച് രജ്യം ഭരിച്ച പാര്യമ്ബര്യമുള്ള പാര്‍ട്ടി 52 സീറ്റുകളില്‍ ഒതുങ്ങി എന്നത് ഇത് വ്യക്തമാക്കുന്നതാണ്.
ഒറ്റക്ക് മത്സരിച്ച് വിജയം നേടാന്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് സാധിക്കില്ല. പ്രാദേശികമായി കൂടുതല്‍ ശക്തി പ്രാപിക്കാനുള്ള നിക്കങ്ങള്‍ പശ്ചിമ ബംഗാളില്‍ ഉള്‍പ്പടെ ബിജെപി ആരംഭിക്കുകയും ചെയ്തിരികുന്നു. അത്നാല് പ്രാദേശിക പാര്‍ട്ടികളെ കൂടെക്കൂട്ടുന്നത് പോലും ഇനി കോണ്‍ഗ്രസിന് ശ്രമകരമായി മാറും.