ഡിസ്കവറി ചാനലില്‍ വേറിട്ട മുഖവുമായി മോദി;കാട്ടിലൂടെ നടന്നും പുഴയിലൂടെ തുഴഞ്ഞും മോദി
ന്യൂഡല്‍ഹി: പ്രശസ്ത ടി വി പരിപാടി 'മാന്‍ വേഴ്സസ്' വൈല്‍ഡില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാന്‍ വേഴ്സസ് വൈല്‍ഡ് അവതാരകന് ബിയര്‍ ഗ്രില്‍സാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.ബിയര്‍ ഗ്രില്‍സിനൊപ്പം ചങ്ങാടത്തിലൂടെയും വനാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന മോദിയെ ട്രെയിലറില്‍ കാണാം.
മൃഗസംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി വ്യതിയാനത്തെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കാടുകളിലേക്ക് നടത്തുന്ന ധീരപരിശ്രമത്തിലൂടെ 180 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത വശം കാണാനാകും. ബിയര്‍ ട്വീറ്റ് ചെയ്തു.വീഡിയോയുടെ ഒരു ഭാഗത്ത് മോദിക്ക് ഗ്രില്‍സ് ജാക്കറ്റ് നല്‍കുന്നതും കാണാം.
ഓഗസ്റ്റ് 12ന് രാത്രി ഒമ്ബതുമണിക്ക് മോദി പങ്കെടുക്കുന്ന എപ്പിസോഡ് ഡിസ്കവറി ചാനലില്സംപ്രേഷണം ചെയ്യുക. പരിപാടിയുടെ ട്രെയിലറും ബിയര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.ബിയറിനെ ഇന്ത്യയിലേക്ക് മോദി സ്വാഗതം ചെയ്യുന്നതും നാല്പ്പത്തഞ്ചു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കാണാം.