2029 ല്‍ മോദി രാഷ്ട്രീയം വിടും; ശിഷ്ടകാലം ഹിമാലയത്തില്‍ സന്യാസത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകന്
ന്യൂഡല്‍ഹി: 2029 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയം വിടുമെന്ന് എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ മിന്‍ഹാസ് മര്‍ച്ചന്റ്. ഇന്ത്യ ടുഡേയുടെ ന്യൂസ് പോയിന്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 വര്‍ഷത്തിനുള്ളില്‍ മോദി രാഷ്ട്രീയം വിടുമെന്നും പിന്നീടുള്ള കാലം സന്ന്യാസ ജീവിതെ നയിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.
'18 ാം വയസ്സില്‍ മോദി ഹിമാലയത്തിലേക്ക് പോയി. 80 ാം വയസ്സിലും, എനിക്ക് ഉറപ്പ് പറയാന്‍ കഴിയും 11 വര്‍ഷം കൂടിയാകുമ്പോൾ അദ്ദേഹം വീണ്ടും ഹിമാലയത്തിലേക്ക് പോകും. അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങില്ല. സന്യാസിയെ പോലെ അദ്ദേഹം ജീവിക്കും.' മിന്‍ഹാസ് പറഞ്ഞു.
എന്നാല്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചാലാണ് ഈ മാറ്റം സംഭവിക്കുകയെന്നും മിന്‍ഹാസ് കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം എഴുതിയ മാധ്യമ പ്രവര്‍ത്തകനാണ് മിന്‍ഹാസ് മര്‍ച്ചന്റ്.