അമ്മയുടെ കാല് തൊട്ട് വന്ദിച്ച് മോദി
പ്രധാനമന്ത്രിയായി വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വീട്ടിലെത്തി അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് നരേന്ദ്ര മോദി. ഗുജറാത്തില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനായി എത്തിയപ്പോളാണ് മോദി അമ്മ ഹീരാബെന്നിന്റെ അടുത്തെത്തി അനുഗ്രഹം തേടിയത്. 98 കാരിയായ മോദിയുടെ അമ്മ സഹോദരന് പങ്കജ് മോദിയോടൊപ്പമാണ് താമസിക്കുന്നത്.