തനി തമിഴ് ലുക്കിൽ മോഡി; മോദി- ഷി ചിന്‍പിങ് കൂടിക്കാഴ്ച
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് വേദിയായി ചരിത്ര നഗരമായ മഹാബലിപുരം. കൂടിക്കാഴ്ചയ്ക്ക് വേണ്ടി മുണ്ടുടുത്താണ് പ്രധാനമന്ത്രി മഹാബലിപുരത്തെത്തിയത്. ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാനും അതേ വേഷത്തിൽ തന്നെയായിരുന്നു മോദി എത്തിയത്.
മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളും അര്‍ജുന ഗുഹയും ക്ഷേത്രങ്ങളും ഇരു നേതാക്കളും സന്ദർശിച്ചു. നേരത്തെ ചെന്നൈയിലെത്തിയെ ഷി ചിന്‍പിങിനെ തമിഴിലും ചൈനീസ് ഭാഷയിലും സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.