മോദി-ട്രംപ് കൂടിക്കാഴ്ച ഇന്ന്; ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്ന് പ്രതീക്ഷ
ബിയാരിസ്: നരേന്ദ്രമോദി ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയില്‍ കശ്മീര്‍ വിഷയമാകുമെന്നാണ് പ്രതീക്ഷയെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനോ മറ്റു സഹായങ്ങള്‍ക്കോ താന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് ട്രംപ് വീണ്ടും രംഗത്ത് വന്നിരുന്നു.
അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ മാത്രമേ നടത്തുവെന്നും മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നുമുള്ള ഉറച്ച നിലപാട് ഇന്ത്യ അറിയിക്കുകയും ചെയ്തു. അതിര്‍ത്തി കടന്നുള്ള ഭീകരത, ഇമ്രാന് ഖാന് അടക്കമുള്ള പാക്ക് നേതാക്കളുടെ പ്രകോപനങ്ങള്‍, ഇന്ത്യ അമേരിക്ക വാണിജ്യതര്‍ക്കങ്ങള്‍ എന്നിവ ട്രംപുമായി മോദി ചര്‍ച്ച ചെയ്യും.