'വര്‍ക് ഫ്രം ഹോം' മുന്നോട്ടു കൊണ്ട് പോകാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്
ഇനി മുതല്‍ സ്ഥിരമായി സ്വന്തം വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം ജീവനക്കാര്‍ക്ക് നല്‍കാനൊരുങ്ങി മൈക്രോസോഫ്റ്റ്. സോഫ്റ്റ്വെയര് രംഗത്തെ ഭീമനായ മൈക്രോസോഫ്റ്റ് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നേരത്തെ തന്നെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യമൊരുക്കിയിരുന്നു.
എന്നാല്‍ തുടര്‍ന്നങ്ങോട്ടും താല്പര്യമുള്ളവര്ക്ക് സ്ഥിരമായി വര്‍ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ മുന്നോട്ട് പോകാന്‍ അവസരം നല്‍കുമെന്ന് കമ്ബനി അറിയിച്ചതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. ആരോഗ്യ പ്രതിസന്ധി രൂക്ഷമായി നില്ക്കുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം മൈക്രോസോഫ്റ്റ് ജീവനക്കാരും വര്‍ക് ഫ്രം ഹോം ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.