മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീമിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് എസ്പിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസിലെ മറ്റു ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്കി.
കഴിഞ്ഞദിവസം എസ്പിയുടെ ഗണ്മാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ എസ്പി നിരീക്ഷണത്തില്‍ പോകുകയും ചെയ്തിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.