Sunday, April 28, 2024
 
 
⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി

കഴക്കൂട്ടം - അടൂര്‍ സുരക്ഷിത ഇടനാഴി : പോലീസ് സ്റ്റേഷനുകള്‍ക്ക് കെ.എസ്.ടി.പി 10 വാഹനങ്ങള്‍ നല്‍കി

23 February 2021 09:58 PM

കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുളള സംസ്ഥാനപാത വാഹനാപകടങ്ങള്‍ കുറച്ച് സുരക്ഷിത ഇടനാഴിയാക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്റ്റ് (കെ.എസ്.ടി.പി) കേരളാ പോലീസിന് 10 വാഹനങ്ങള്‍ കൈമാറി. പദ്ധതിപ്രദേശം ഉള്‍പ്പെടുന്ന പോത്തന്‍കോട്, വെഞ്ഞാറമ്മൂട്, കിളിമാനൂര്‍, ചടയമംഗലം, പുത്തൂര്‍, ഏനാത്ത് എന്നീ പോലീസ് സ്റ്റേഷനുകള്‍ക്ക് ആറ് മഹീന്ദ്ര മരാസോ കാറുകളും കഴക്കൂട്ടം, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍ പോലീസ് സ്റ്റേഷനുകള്‍ക്ക് നാല് ബുളളറ്റ് മോട്ടോര്‍സൈക്കിളുമാണ് അനുവദിച്ചത്. ട്രാഫിക് കോണ്‍, ഫ്ളഡ്ലൈറ്റ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ബ്രീത്ത് ആല്‍ക്കോമീറ്റര്‍, ഹാന്‍ഡ്ഹെല്‍ഡ് റേഡിയോ, ബോഡി ക്യാമറ, ലേസര്‍സ്പീഡ് വീഡിയോ ക്യാമറ തുടങ്ങി റോഡരികിലെ ഡ്യൂട്ടിക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങളും ഇതൊടൊപ്പം നല്‍കിയിട്ടുണ്ട്.

സംസ്ഥാനപാതയിലെ ഈ പ്രദേശത്ത് വാഹനാപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണനിരക്കും കുറച്ച് മാതൃകാപാതയായി മാറ്റുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതിനായി അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അലക്ഷ്യവും അപകടകരവുമായ ഓവര്‍ടേക്കിംഗ്, റെയ്സിംഗ്, സിഗ്നല്‍ ലംഘനം, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുളള ഡ്രൈവിംഗ്, ഗതാഗത തടസമുണ്ടാക്കുന്ന തരത്തിലുളള പാര്‍ക്കിംഗ് തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശനനടപടി സ്വീകരിക്കും.

സംസ്ഥാനപാതയില്‍ വാഹനാപകടങ്ങളും മരണവും വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് ലബോറട്ടറി (റ്റി.ആര്‍.എല്‍) നടത്തിയ പഠനത്തില്‍ റോഡരികിലെ പോലീസ് സാന്നിധ്യം അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷന്‍ തലത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് ലബോറട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനപാതയില്‍ പോലീസ് വാഹനങ്ങളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കുക. മോട്ടോര്‍വൈഹിക്കിള്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും പദ്ധതിക്ക് ഉണ്ട്.

എന്‍ഫോഴ്സ്മെന്‍റ് വാഹനങ്ങളുടെ മേല്‍നോട്ടം ട്രാഫിക് വിഭാഗം ഇന്‍സ്പെക്ടര്‍ ജനറല്‍ നിര്‍വ്വഹിക്കും. പദ്ധതിപ്രദേശം ഉള്‍പ്പെടുന്ന തിരുവനന്തപുരം സിറ്റി, റൂറല്‍, കൊല്ലം റൂറല്‍, പത്തനംതിട്ട എന്നീ ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് പോലീസ് സ്റ്റേഷന്‍ തലത്തില്‍ പദ്ധതി നടപ്പിന്‍റെ ചുമതല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration