എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ എം. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. എന്‍ഫോഴ്സ്മെന്റ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേസ് അന്വഷിക്കുന്നതെന്നും അവര്‍ ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ തനിയ്ക്കുമേല്‍ സമ്മര്‍ദ്ധം ചെലുത്തുകയാണെന്നും എം ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
ഇഡി അവരുടെ താല്പര്യമനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ ശിവശങ്കറിന്റെ പങ്കിനെ കുറിച്ച് സ്വപ്ന എല്ലാം തുറന്ന് പറഞ്ഞെന്നും ഇതിന് തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ചുള്ള തെളിവുകള്‍ ഇ.ഡി മുദ്രവെച്ച കവറില്‍ ഹാജരാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ചായിരിക്കും കോടതി ഇന്ന് വിധി പറയുക.