ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം; മന്ത്രിസഭ യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ന്റെ നിലവിലെ സ്ഥിതി ഗതികളും ലോക്ക് ഡൗണിലെ ഇളവുകളെ കുറിച്ചും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും . ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തില്‍ നിലവില്‍ രോഗം നിയന്ത്രണ വിധേയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍ നല്‍കുക . കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നേക്കും.
സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും . അതേസമയം ലോക്ക് ഡൗണില്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്നു നിലവില്‍ വരും . ഒപ്റ്റിക്കല്‍സ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മിക്സി റിപ്പയറിംഗ് എന്നീ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും . രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. നാളെ ബുക്ക് ഷോപ്പുകളും നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുത്തേക്കും.