തദ്ദേശ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. സാമൂഹ്യ അകലം പാലിച്ചാണ് വോട്ടര്‍മാര്‍ ക്യൂനില്ക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ അഞ്ചിടത്ത് വോട്ടിംഗ് മെഷീന് തകരാറിലായി. തിരുവനന്തപുരം പേട്ടയിലെ മൂന്നു ബൂത്തുകളില്‍ വോട്ടിങ് യന്ത്രം തകരാറ് സംഭവിച്ചു. കൊല്ലം തഴവ കുതിരപ്പന്തി എല്‍ പി എസ് ബൂത്ത് നമ്ബര്‍ ഒന്നിലും വോട്ടിംഗ് മെഷീന് തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു.
മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്, എംപിമാരായ സുരേഷ് ഗോപി, എന്‍ പ്രേമചന്ദ്രന് എന്നിവര്‍ വോട്ട് ചെയ്തു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് വോട്ടെടുപ്പ്നടക്കുന്നത്. ആദ്യഘട്ടത്തില്‍ 24,584 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.