തദ്ദേശ തിരഞ്ഞെടുപ്പ് ; ഉച്ചവരെ രേഖപ്പെടുത്തിയത് 46.71 പോളിംഗ്
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മികച്ച പോളിംഗ് രേഖപ്പെടുത്തി. ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം 46.02 ശതമാനമാണ് പോള്‍ ചെയ്തിരിക്കുന്നത്. കൊല്ലത്ത് 46.71 ശതമാനവും പത്തനംതിട്ടയില്‍ 47.51 ശതമാനവും ആലപ്പുഴയില്‍ 48.75 ശതമാനവും ഇടുക്കിയില്‍ 47.05 ശതമാനം പേരും വോട്ടുകള്‍ രേഖപ്പെടുത്തി.
പൊതുവെ പോളിംഗ് മന്ദഗതിയില്‍ പുരോഗമിക്കാറുള്ള തലസ്ഥാന ജില്ലയില്‍ പോലും ഇക്കുറി മാറ്റം പ്രകടമാണ്. അതേസമയം വൈകുന്നേരങ്ങളില്‍ തിരക്കനുഭവപ്പെടാറുള്ള തീരദേശമേഖലകളില്‍ രാവിലെ മുതല്‍ നീണ്ട നിര ദൃശ്യമായിരുന്നു.