Monday, April 29, 2024
 
 
⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി
News

ലൈഫ് മിഷന്‍: സ്വന്തമായി വീടില്ലാത്തവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

15 February 2021 08:14 PM

ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടിനുവേണ്ടി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ വീണ്ടും അവസരം. മുന്‍പ് അപേക്ഷിക്കാന്‍ വിട്ടുപോയ അര്‍ഹരായവര്‍ക്ക് ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. മുന്‍പ് ലൈഫ് മിഷനില്‍ വീടിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ 2020 സെപ്റ്റംബര്‍ 23 വരെ സര്‍ക്കാര്‍ സമയം നല്‍കിയിരുന്നു. എന്നാല്‍, അര്‍ഹരായ ഒട്ടേറെപ്പേര്‍ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്.

ലൈഫ് ഗുണഭോക്തൃ പട്ടികയില്‍നിന്നു വിട്ടുപോയ അര്‍ഹരായ, ഭൂമിയുള്ള ഭവനരഹിതര്‍ക്കും ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. ഒരേ റേഷന്‍കാര്‍ഡില്‍ ഉള്‍പ്പെടുന്നവരെ ഒറ്റ കുടുംബമായി പരിഗണിച്ച്‌ ഒരു ഭവനത്തിനു മാത്രമായാണു പരിഗണിക്കുക. പട്ടികജാതി/ പട്ടികവര്‍ഗ/ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവുണ്ട്. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

നിങ്ങളുടെ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ആദ്യം റജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് റജിസ്റ്റേഡ് മൊബൈല്‍ നമ്ബരും പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. സ്വന്തമായോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഹെല്‍പ് ഡസ്കുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ജാതിസര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. www.life2000.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration