കൊവിഡ് വാക്സിന് ചലഞ്ചിലേക്ക് 1 ലക്ഷം രൂപ സംഭാവന നല്കി ജോണ്‍ ബ്രിട്ടാസ്
കൊച്ചി: കൊവിഡ് വാക്സിന് സംബന്ധിച്ച കേന്ദ്രനയത്തിനെതിരായ കൊവിഡ് വാക്സിന് ചലഞ്ചിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് ജോണ്‍ ബ്രിട്ടാസ്. ലോകത്തിന്റെ പലഭാഗത്തുമുള്ള മലയാളികള്‍ വാക്സിന് ചലഞ്ചിനായി ഇതിനോടകം സംഭാവന നൽകിയിട്ടുണ്ട്. വാക്സിന് ചലഞ്ചിന് ലഭിക്കുന്ന പിന്തുണ കേരള ജനതയുടെ ഒറ്റക്കെട്ടിനെയാണ് സൂചിപ്പിക്കുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് വാക്സിന് സ്വന്തമായി വാങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പ്രവാഹമാണുണ്ടായത്.