ജെഎന്‍യു: ചര്‍ച്ച നടത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ചുമതലപ്പെടുത്തി ; കേസ് ക്രൈംബ്രാഞ്ചിന്
ന്യൂഡല്‍ഹി: ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചതായി റിപ്പോർട്ട്. സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ലഫ്റ്റനന്റ് ഗവര്‍ണറെ ചുമതലപെടുത്തിയതായും വിവരങ്ങൾ ലഭിക്കുന്നു. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു. അതേസമയം, ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികളെ പിടികൂടാത്തതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.