ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയില്‍
തിരുവനന്തപുരം: തീര്‍ത്ഥാടകരുടെ എണ്ണം ശബരിമലയില്‍ കൂട്ടുന്നത് പരിഗണയില്‍ ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. ഇപ്പോള്‍ വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കാണ് ശബരിമലയില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ഈ തീരുമാനത്തില്‍ മാറ്റം വരുത്താന്‍ ആണ് ഇപ്പോള്‍ ആലോചിക്കുന്നത്.
തീര്‍ത്ഥാടകരുടെ എണ്ണം 5000 ആയി ഉയര്‍ത്തുന്നതിന് പരിഗണയിലാണെന്ന് മന്ത്രി അറിയിച്ചു. പ്രതിദിനം അനുവദിച്ച തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വരുമാനക്കുറവ് കണക്കിലെടുത്താണ് ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചത്. മൂന്നരക്കോടിയില്‍ അധികം വരുമാനം പ്രതിദിനം ഉണ്ടായിരുന്ന ശബരിമലയില്‍ ഇപ്പോള്‍ ഇത് പത്ത് ലക്ഷത്തിലും താഴെ ആണ്.