കൊച്ചി മെട്രോ മഹാരാജാസ് തൈക്കൂടം പാതയുടെ ഉദ്ഘാടനം ഇന്ന്
കൊച്ചി: പുതിയ പാത മുഖ്യമന്ത്രി പിണറായി വിജയന് നഗരവാസികള്ക്കായ് ഇന്ന് തുറന്നുകൊടുക്കും. രണ്ടാം ഘട്ട മെട്രോ പാതയുടെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കാന്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുമെത്തും. അഞ്ചര കിലോ മീറ്റര്‍ നീളുന്ന ആറു സ്റ്റേഷനുകളടങ്ങുന്ന മെട്രോ പാതയാണ് മുഖ്യമന്ത്രി കൊച്ചിക്കാര്ക്കായ് തുറന്നു കൊടുക്കുന്നത് . രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലൊരുക്കിയിരിക്കുന്ന പ്രത്യേക വേദിയിലാകും ഉദ്ഘാടനം.
വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജങ്ഷന് പാതയുടെയും നിര്‍മാണ ഉദ്ഘാടനം കേന്ദ്ര നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയും നിര്‍വഹിക്കും. മെട്രോയും, വാട്ടര്‍ മെട്രോയും കൂടിയെത്തുന്നതോടെ എല്ലാ അര്‍ഥത്തിലും കൊച്ചിയുടെ ഗതാഗത ഹബായി വൈറ്റില മാറും.
ഉദ്ഘാടനത്തിനു പിന്നാലെ ബുധനാഴ്ച തന്നെ യാത്രാ സര്‍വീസും തുടങ്ങും. പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച്ച മുതല്‍ 14 ദിവസത്തേക്ക് ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് വരുത്തിയിട്ടുണ്ട്. ആലുവ മുതല്‍ തൈക്കുടം വരെയും തിരിച്ചുമുള്ള യാത്രയ്ക്കാണ് ഇളവ് ബാധകം. ആലുവ മുതല്‍ തൈക്കുടം വരെ 60 രൂപയാണ് ടിക്കറ്റ് നിരക്ക്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കുടം എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണ് പുതിയ സര്‍വ്വീസിലുള്ളത്.