കനത്ത മഴ; എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കൊച്ചി താലൂക്കില്‍ രണ്ടും കണയന്നൂര്‍ താലൂക്കില്‍ രണ്ടും ക്യാമ്പുകളാണ് തുറന്നത്. കൊച്ചി താലൂക്കില്‍ നായരമ്ബലം ദേവിവിലാസം എല്‍.പി സ്കൂളിലും പനയപ്പള്ളി ഗവ. ഹൈസ്കൂളിലുമാണ് ക്യാമ്പുകൾ തുറന്നത്.
പനമ്ബിള്ളി നഗറിലെ 30 കുടുംബങ്ങളും പുന്നുരുന്നിയിലെ 10 കുടുംബങ്ങളും നായരമ്ബലത്തെ 12 കുടുംബങ്ങളും പനയപ്പള്ളിയിലെ 10 കുടുംബങ്ങളും ക്യാമ്പുകളിലാണ്. കണയന്നൂര്‍ താലൂക്കില്‍ എളംകുളം, പൂണിത്തുറ, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, ചേരാനല്ലൂര്‍, തൃക്കാക്കര വില്ലേജുകളെയാണ് മഴ കൂടുതല്‍ ബാധിച്ചത്.