ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ അതികായനായ ബാറ്റ്സ്മാന് ഹാഷിം അംല അന്തരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയിലാണ് 36കാരനായ ഈ വലംകൈയന്‍.
124 ടെസ്റ്റുകളിലെ 215 ഇന്നിങ്സുകളില്‍ നിന്ന് 9282 റണ്‍സ് നേടിയ അംല, 181 ഏകദിന മത്സരങ്ങളിലെ 178 ഇന്നിങ്സുകളില്‍ നിന്ന് 8113 റണ്‍സും 44 ട്വന്റി 20 മത്സരങ്ങളില്‍നിന്ന് 1277 റണ്‍സും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.
2004 നവംബറില്‍ കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ ടെസ്റ്റില്‍ അരങ്ങേറിയ അംല പിന്നെയും നാല് വര്‍ഷത്തിനു ശേഷമായിരുന്നു ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2008ല്‍ ബംഗ്ലാദേശിനെതിരെ ചത്തോഗ്രാമിലായിരുന്നു ആദ്യ മത്സരം. ടെസ്റ്റില്‍ 28 സെഞ്ച്വറികളും 41 അര്‍ധ സെഞ്ച്വറികളും കുറിച്ച അംല ഏകദിനത്തില്‍ 27 സെഞ്ച്വറികളും 39 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഐ.പി.എല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനു വേണ്ടിയും പാഡണിഞ്ഞു.