സ്വര്‍ണക്കടത്ത്; മന്ത്രി കെ.ടി ജലീലിനെ നാളെ വീണ്ടും ചോദ്യം ചെയ്തേക്കും
സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്തേക്കും. ജലീലിന്റെ മറുപടിയില്‍ തൃപ്തരാകാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. എഴുതി തയ്യാറാക്കിയ മറുപടിയുമാണ് വെള്ളിയാഴ്ച്ച ജലീല്‍ ഹാജരായത്. ഈ മറുപടി ഡല്‍ഹിയിലെ ഇ.ഡി ഉദ്യോഗസ്ഥരും പരിശോധിച്ചു. ഡല്‍ഹി ഓഫീസാണ് ജലീലിന്റെ മറുപടികള്‍ക്ക് ഉപചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.