സ്വർണ്ണക്കടത്ത്; പ്രധാനകണ്ണി വി മുരളീധരനും അനിൽ നമ്പ്യാരും: എം വി ഗോവിന്ദൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രധാനകണ്ണികൾ കേന്ദ്രസഹമന്ത്രി വി മുരളീധരനും ബിജെപി ചാനൽ തലവൻ അനിൽ നമ്പ്യാരുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദൻ മാസ്റ്റർ. സ്വർണം കടത്തിക്കൊണ്ടുവന്നവരെയും വാങ്ങിയവരെയും കോൺസുലേറ്റുമായി ബന്ധപ്പെട്ടവരെയുമെല്ലാം അന്വേഷിക്കണം. മുരളീധരൻ ഇപ്പോഴും പറയുന്നത് നയതന്ത്രബാഗേജ് അല്ലെന്നാണ്. അന്വേഷണം വി മുരളീധരനിലേക്കും അനിൽ നമ്പ്യാരിലേക്കും പോകാത്തത് എന്തുകൊണ്ടാണ്. ജലീലിനെതിരെ കേസ് വന്നാൽ പോലും രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.