ശബരിമലയില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് ഉള്‍പ്പെടെ നാലുപേര്‍ക്ക് കോവിഡ് ബാധ
പത്തനംതിട്ട : ശബരിമലയില്‍ സന്നിധാനത്തിന്റെ ചുമതലയുള്ള ഡ്യൂട്ടി മജിസ്ട്രേറ്റ് ഉള്‍പ്പെടെ നാലുപേര്‍ക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. പോലീസ് കണ്ട്രോള് റൂം എസ്.ഐ., ദേവസ്വം ബോര്‍ഡിലെ താത്കാലിക ജീവനക്കാരന്, പമ്പ പോലീസ് മെസ്സിലെ പോലീസുകാരന് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് .
ഡ്യൂട്ടി മജിസ്ട്രേറ്റിന് വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയില്‍ ആണ് രോഗം കണ്ടത്. ഒപ്പം ജോലിചെയ്തിരുന്നവരെ നിരീക്ഷണത്തിലാക്കി. പോലീസ് കണ്ട്രോള് റൂമിലെ എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൂടെ ജോലി ചെയ്തിരുന്നവരെ മാറ്റി. ദേവസ്വം ബോര്‍ഡിലെ താത്കാലിക ജീവനക്കാരന് രണ്ടുദിവസം മുമ്ബ് നെഞ്ചുവേദനയെത്തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്നു . വെള്ളിയാഴ്ച പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത് . ഇയാള്‍ക്കൊപ്പം ജോലിചെയ്ത അഞ്ചുപേരുടെ പരിശോധന നെഗറ്റീവ് ആണെങ്കിലും ഇവരെ നാട്ടിലേക്ക് തിരിച്ച് അയച്ചു.