ഫെയ്സ്ബുക്ക്, മെസഞ്ചര്‍, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ഭാഗികമായി പണിമുടക്കി
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, മെസഞ്ചര്‍ എന്നീ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള് ഭാഗികമായി പണിമുടക്കി. ആഗോളതലത്തില്‍ തന്നെ ഈ പ്രശ്നം നേരിട്ടുവെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് ആളുകള്‍ ട്വിറ്ററിലൂടെ പ്രതികരിക്കുന്നുണ്ട്.
എന്നാല്‍ ഇതുവരെയും ഫെയ്സ്ബുക്കിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഫെയ്സ്ബുക്ക് ചിലര്‍ക്ക് തുറക്കുന്നുണ്ടെങ്കിലും പോസ്റ്റ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. മറ്റു പ്ലാറ്റ്ഫോമിലും സമാനമായ പ്രശ്നം നേരിട്ടു.