കനത്ത മഴയെ തുടർന്ന് വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു
കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്നു വിമാനങ്ങൾ തിരിച്ചുവിട്ടു. ഒരു സർവീസ് റദ്ദാക്കി. പുലർച്ചെ 4.30ന് ഇറങ്ങേണ്ടിയിരുന്ന ബഹ്റൈൻ – കോഴിക്കോട് ഗൾഫ് എയർ വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടു. 6.30ന് കോഴിക്കോട്ടെത്തി 7ന് ബഹ്റൈനിലേക്കു പോയി. പുലർച്ചെ 4.45ന് ഇറങ്ങേണ്ടിയിരുന്ന അബുദാബി – കോഴിക്കോട് എത്തിഹാദ് വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. 9.15ന് തിരികെ കോഴിക്കോട്ടെത്തി. ഈ വിമാനത്തിന്റെ കോഴിക്കോട് – അബുദാബി സർവീസ് റദ്ദാക്കി. നാളെ പുലർച്ചെ അബുദബിയിലേക്ക് തിരിക്കും. 10.55ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം – കോഴിക്കോട് – ദോഹ വിമാനം കൊച്ചിയിലേക്കു വിട്ടു.
പിന്നീട് കാലാവസ്ഥ അനുകൂലമായതിനെ തുടര്‍ന്ന് രാവിലെ ഏഴു മണിയോടെ വിമാനങ്ങള്‍ കരിപ്പൂരില്‍ തിരിച്ചെത്തി. തുടര്‍ന്ന് ഗള്‍ഫ് എയര്‍ ബഹ്റിനിലേക്ക് തിരിച്ചു. ഇത്തിഹാദ് രാത്രിയോടെ യാത്രയാവും.