ദുബായിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായര്‍ മുതല്‍ പൂര്‍ണസജ്ജമാകും
ദുബായിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായര്‍ മുതല്‍ പൂര്‍ണസജ്ജമാകും.100% ജീവനക്കാരും നാളെ മുതല്‍ ഓഫീസുകളിലെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും ഈ മാസം മൂന്നു മുതല്‍ 100 % പ്രവര്‍ത്തനം ആരംഭിക്കും . ഇവിടങ്ങളിലെല്ലാം മതിയായ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
അതേസമയം, ഷാര്‍ജയില്‍ 30% സര്‍ക്കാര്‍ ജീവനക്കാരും നാളെ മുതല്‍ ഓഫീസുകളിലെത്തും. ഗര്‍ഭിണികള്‍, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍, രോഗബാധിതര്‍, ശാരീരികാവശതകളുള്ളവര്‍ എന്നിവരെ മെഡിക്കല്‍ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഓഫീസുകളില്‍ വരുന്നത് ഒഴിവാക്കുമെന്നും അറിയിച്ചു.