ട്രെയിന്‍ ഏര്‍പ്പാടാക്കിയ കേരള മുഖ്യമന്ത്രിയുടെ പേരറിയാമോ? അതിഥി തൊഴിലാളികള്‍ക്ക് യാത്രയയപ്പ്
കണ്ണൂര്‍: 'നോണ്‍ സ്റ്റോപ്പ് വണ്ടിയിലാണ് പോകുന്നത്. ഈ ട്രെയിന്‍ ഏര്‍പ്പാടാക്കി തന്നത് കേരള മുഖ്യമന്ത്രിയുടെ ശക്തമായ ഇടപെടലിന്റെ ഭാഗമായിട്ടാണ്. കേരള മുഖ്യമന്ത്രിയുടെ പേര് അറിയുമോ'. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്കിയ ഒരു യാത്രയയപ്പ് സമ്മേളനം. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങാന്‍ നില്ക്കുന്ന കുടിയേറ്റ തൊഴിലാളികളോട് പറയുന്ന വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.
കണ്ണൂര്‍, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മിയാണ് സര്‍ക്കാരിന്റെ മികവിനെ കുറിച്ച് തൊഴിലാളികളോട് സംസാരിക്കുന്നത്. മലയാളത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് ഒരു ഉദ്യോഗസ്ഥന് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി നല്‍കുന്നുണ്ട്.
'നാട്ടില്‍ പോയാല്‍ കേരളത്തിലെ കാര്യങ്ങള്‍ നിങ്ങള്‍ പറയണം. നിങ്ങള്‍ക്ക് ഇവിടെ സുഖമായിരുന്നില്ലേ. ഭക്ഷണം ലഭിച്ചില്ലേ, കുടിക്കാന്‍ ലഭിച്ചില്ലേ, താമസിക്കാന്‍ സൗകര്യം ലഭിച്ചില്ലേ, എല്ലാം ലഭിച്ചില്ലേ? എവിടെനിന്ന് ലഭിച്ചു, കേരളത്തിലെ സര്‍ക്കാര്‍ നല്കി.' പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
'ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം നിങ്ങള്‍ക്കെല്ലാമുള്ള ഭക്ഷണവും താമസസൗകര്യവും ഒരുക്കിത്തരുന്നതിന് വേണ്ടി കേരള ഗവണ്മെന്റാണ് ഇത്തരം ഒരു തീരുമാനം എടുത്തത്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ രണ്ടു കെഎസ്ആര്‍ടിസി ബസില്‍ നിങ്ങളെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കാന്‍ പോവുകയാണ്..' തൊഴിലാളികളെ മുന്നിലിരുത്തി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.