അസുരന് ശേഷം ശക്തമായ കഥാപാത്രത്തിൽ ധനുഷിൻറെ പുതിയ ചിത്രം 'കർണ്ണൻ'
‘പരിയേം പെരുമാൾ’ യുടെ സംവിധായകൻ മാരി സെൽവരാജ് ധനുഷിനൊപ്പം തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുന്നു. വി ക്രിയേഷൻസിലെ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്. അടുത്ത മാസത്തോടെ ചിത്രത്തിൻറെ പ്രവർത്തനങ്ങൾ ആരംഭിക്കും. കാസ്റ്റിംഗും മറ്റ് പ്രീ-പ്രൊഡക്ഷൻ ജോലികളും നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. . ചിത്രത്തിന് ‘കർണൻ’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാരി സെൽവരാജിന്റെ ആദ്യ ചിത്രത്തിലെന്നപോലെ, ശക്തമായ രാഷ്ട്രീയ ഉള്ളടക്കം ഉള്ള ചിത്രമായിരിക്കും 'കർണാനും എന്നാണ് പ്രതീക്ഷ. ചിത്രത്തിൽ രജിഷ വിജയൻ നായികയായി എത്തിയേക്കും എന്നും സ്ഥിതികരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ലാൽ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയേക്കും. . സന്തോഷ് നാരായണനാണ് സംഗീതസംവിധായകൻ.