ഡിഎംകെയുടെ കേരളത്തിനുള്ള പ്രളയ ദുരിത സഹായം കൈമാറി
DMK പ്രവർത്തകർ പ്രളയ ദുരിതത്തിലായ കേരളത്തെ സഹായിക്കാൻ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ കേരള ഘടകത്തിന് കൈമാറി.
DMK അസ്ഥാനമായ അണ്ണാ അറിവാലത്തിൽ വെച്ച് നടന്ന ചടങ്ങിൽ കേരള ഘടകം സെക്രട്ടറി മുരുകേശന് സെക്രട്ടറി സ്റ്റാലിൻ കൈമാറി, നേതാക്കളായ ദുരൈ മുരുകൻ, ദിയാനിധി മാരൻ, TR ബാലു തുടങ്ങിയവർ പങ്കെടുത്തു.